Skip links

Archive

• മൂന്നാം ഘട്ട സ്കൂട്ടറുകളുടെയും രണ്ടാം ഘട്ട സ്കൂൾ കിറ്റുകളുടെയും വിതരണം നടന്നു. ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ NGO കോൺഫിഡറേഷന്റെ 50% സാമ്പത്തിക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായി നടപ്പിലാക്കുന്ന “വുമൺ ഓൺ വീൽസ്” പദ്ധതിയുടെ മൂന്നാംഘട്ട ഇരുചക്ര വാഹന വിതരണവും, രണ്ടാംഘട്ട സ്കൂൾ കിറ്റുകളുടെ വിതരണവും *ഒരുമ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഞീഴൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർമാരായ ശ്രീ. ബോബൻ മഞ്ഞളാമലയിൽ, ശ്രീ. ശരത് ശശി എന്നിവർ ചേർന്ന് നിർവഹിച്ചു.യോഗത്തിന് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ സ്വാഗതം ആശംസിച്ചു.വനിതകൾക്കായുള്ള 7 ആക്ടിവകളും,35 കുട്ടികൾക്ക് രണ്ടാം ഘട്ട പഠനോപകരണങ്ങളും,5 കിഡ്നി രോഗ ബാധിതർക്ക് ഡയാലിസിസ് കിറ്റുകളും വിതരണം ചെയിതു.ഒരുമ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, സുഷമ അജിപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഒരുമയുടെ ഏഴാമത് വാർഷികാഘോഷം നടന്നു. ഞീഴൂർ: ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ ഏഴാമത് വാർഷിക ആഘോഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ശരത്ശശി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ഒരുമയുടെ പ്രസിഡന്റ് കെ. കെ ജോസ് പ്രകാശ് സ്വാഗതം ആശംസിച്ചു. ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാദർ ഫിലിപ്പ് രാമചരനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഒരുമ നിർമ്മിച്ച സ്നേഹാലയത്തിൻ്റെ ഉദ്ഘാടനം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് നിർവഹിച്ചു. ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു മോൾ ജേക്കബ് നിർവഹിച്ചു. ചടങ്ങിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ സുദാമശു, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വാർഡ് മെമ്പർമാരായ ബോബൻ മഞ്ഞളാമലയിൽ, ശ്രീലേഖ മണിലാൽ, എസ്.എൻ.ഡി.പി.ശാഖ സെക്രട്ടറി പി. എസ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ 30 നിർധന രോഗികൾക്ക് ചികിത്സാ സഹായം, 10 പേർക്ക് മരുന്ന്,,കിഡ്നി രോഗബാധിതരായ 15 പേർക്ക് ഡയാലിസിസ് കിറ്റ്, നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ 50 ശതമാനം സാമ്പത്തിക സഹായത്തോടെ സോഷ്യൽ ബി വെഞ്ചേഴ്സിനാൽ നൽകുന്ന സ്കൂൾ കിറ്റുകൾ, 50 ശതമാനം ഒരുമ ചാരിറ്റബിൾ സൊസൈറ്റിയും വഹിച്ചുകൊണ്ട് 170 കുട്ടികൾക്ക് സൗജന്യ പഠന കിറ്റുകളും, എൻ.ജി.ഒ. കോൺഫിഡറേഷൻ 50 ശതമാനം സാമ്പത്തിക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായി 11 സ്ത്രീകൾക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്തു.തന്റെ ചെറു പ്രായം മുതൽ 85 ആം വയസ്സിലും ആലയിൽ പണിചെയ്ത് ഉപജീവനം നടത്തുന്ന ശിവരാമൻ ചെങ്ങന്താനത്തെയും, ഒരുമയുടെ 6 വീടുകളുടെ നിർമ്മാണ പ്രവർത്തനം നിർവഹിച്ച ശിവദാസ് കൂരാപ്പള്ളിയെയും, രാജു കാവാലിയെയും ചടങ്ങിൽ ആദരിച്ചതോടൊപ്പം വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 28 കുട്ടികളെ അനുമോദിക്കുകയുംചെയ്തു. ഒരുമ പൂർണ്ണ വിദ്യാഭ്യാസത്തിന് ഏറ്റെടുത്തിരിക്കുന്ന കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ, ക്ഷത്രിയ കളരി സംഘം ഇലഞ്ഞി അവതരിപ്പിച്ച കളരിപ്പയറ്റ്, മാജിക് സാമ്രാട്ട് മജീഷ്യൻ ബെൻ അവതരിപ്പിച്ച മാജിക് ഷോ എന്നിവയും നാടന്നു. ആരോരുമില്ലാതെ ഓർഫണേജിൽ കഴിഞ്ഞിരുന്നതും. അവിടെ നിന്നും ജീവിത യാത്രയിൽ ഒറ്റപെട്ട് തലച്ചോറിൽ വെള്ളം കെട്ടുന്ന അസുഖം ബാധിച്ച സഹോദരിയെ ചികിൽസിച്ചിരിക്കവേ സഹോദരിയുടെ 9 വയസ് പ്രായമായ കിഡ്നി രോഗ ബാധിതയായ കുട്ടിക്കുമായി ഒരുമയുടെ സ്നേഹ ഭവനം പദ്ധതിയിലെ ഏഴാമത്തെ ഭവനമായി നിർമിച്ചു നൽകുവാനും യോഗത്തിൽ തീരുമാനം എടുത്തു.

ആക്ടിവ രണ്ടാം ഘട്ട വിതരണം എൻ.ജി.ഒ. കോൺഫെഡറേഷന്റെ 50 ശതമാനം സമ്പത്തീക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായ് “വുമൺ ഓൺ വീൽസ്” എന്ന പദ്ധതിയിലൂടെ നൽകുന്ന ആക്ടിവ സ്കൂട്ടറിൻ്റെ രണ്ടാം ഘട്ട വിതരണം നടന്നു.രണ്ടാം ഘട്ടത്തിൽ 16 സ്കൂട്ടറുകൾ ആണ് വിതരണം ചെയ്തത് ഒരുമ ചാരിറ്റബിൾ ആൻഡ്‌ അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരുമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഞീഴൂർ ഗ്രാമ പഞ്ചായത്തംഗം ശരത് ശരി വാഹനത്തിൻ്റെ താക്കോൽ കൈമാറി.ചടങ്ങിൽ ഒരുമ പ്രസിഡൻ്റ് കെ.കെ.ജോസ് പ്രകാശ് അദ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രുതി സന്തോഷ്, സിജ്ഞ ഷാജി,ജോയി മൈലം വേലിൽ, സനിൽകുമാർ, ഷാജി, ലൈല, അർച്ചന,സുധ മോഹനൻ,സുഷമ അജി പ്രകാശ് തുടങ്ങിയവർ നേത്യത്വം നൽകി

ലിഷാ സുധനനും മകളും അടച്ചുറപ്പുള്ള വീട്ടിലേക്ക് സ്വന്തമായി സ്ഥലമോ, വിടോ ഇല്ലാതിരുന്ന കുറവിലങ്ങാട് വയലാ ഇടച്ചേരിയിൽ വിധവയായ ലിഷാ സുധനനും, മകൾക്കും സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ഞീഴൂരിൽ പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ “സ്നേഹഭവനം” പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്ന ആറാമത്തെ വീടാണിത്. അസുഖബാധിതനായ സുധ ന ൻ വിട് നിർമ്മാണത്തിന്നിടയിലാണ് മരണപ്പെടുന്നത്. വീടിൻ്റെ താക്കോൽ ദാനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഒരുമ പ്രസിഡണ്ട്‌ ജോസ് പ്രകാശ് കെ. കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഞീഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശരത് ശശി അദ്യക്ഷത വഹിച്ചു. കാളികാവ് സെന്റ്. സെബാസ്റ്റ്യൻ ചർച്ച് വികാരി റവ :ഫാ : ജോസഫ് പാണ്ടിയമാക്കൽ,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി രമ രാജു,കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷിബു പോതംമാക്കിയിൽ, ഷിജോ എസ്. ആർ ശ്രീനിലയം, കാളികാവ്, ഞീഴൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ബോബൻ മഞ്ഞളാമലയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

സ്വന്തമായി സ്ഥലമോ, വിടോ ഇല്ലാതിരുന്ന കുറവിലങ്ങാട് വയലാ ഇടച്ചേരിയിൽ വിധവയായ ലിഷാ സുധനനും, മകൾക്കും സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ഞീഴൂരിൽ പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ “സ്നേഹഭവനം” പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്ന ആറാമത്തെ വീടാണിത്. അസുഖബാധിതനായ സുധ ന ൻ വിട് നിർമ്മാണത്തിന്നിടയിലാണ് മരണപ്പെടുന്നത്. വീടിൻ്റെ താക്കോൽ ദാനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഒരുമ പ്രസിഡണ്ട്‌ ജോസ് പ്രകാശ് കെ. കെ

ഞീഴൂർ,കൊച്ചുതോട് മാലിന്യമുക്തമാക്കി ഒരുമ… ഞീഴൂർ :നദികളും തോടുകളും മാലിന്യമുക്തമാക്കണമെന്നും നദികളെ സംരക്ഷിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട്,എൻജിഒ കോൺഫെഡറേഷൻ നാഷണൽ ചെയർമാൻ അനന്തകുമാർ കേരളത്തിലെ 44 നദികളിലേക്കും നടത്തുന്ന നദി സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്,ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗങ്ങൾ ഞീഴൂരിന്റെ കൊച്ചുതോട് മാലിന്യമുക്തമാക്കിയത്…. ഒരുമയുടെ 33 അംഗങ്ങളും 11 കുട്ടികളും പങ്കെടുക്കുന്ന ശുചീകരണ യജ്ഞം രാവിലെ 6. 30ന് ആരംഭിച്ചു. ശുചീകരണ പ്രവർത്തനത്തിന് ഒരുമയുടെ പ്രസിഡണ്ട് കെ കെ ജോസ് പ്രകാശ്,രവി, കെ പി വിനോദ്,ജോയ് മയിലംവേലി,റോബിൻ, ജോമോൻ, മണിലാൽ, സിൻജാ ഷാജി ശ്രുതി സന്തോഷ്,അർച്ചന ഹരിദാസ്,സുധ മോഹൻ എന്നിവർ നേതൃത്വം നൽകി.

ഞീഴൂർ,കൊച്ചുതോട് മാലിന്യമുക്തമാക്കി ഒരുമ… ഞീഴൂർ :നദികളും തോടുകളും മാലിന്യമുക്തമാക്കണമെന്നും നദികളെ സംരക്ഷിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട്,എൻജിഒ കോൺഫെഡറേഷൻ നാഷണൽ ചെയർമാൻ അനന്തകുമാർ കേരളത്തിലെ 44 നദികളിലേക്കും നടത്തുന്ന നദി സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്,ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗങ്ങൾ ഞീഴൂരിന്റെ കൊച്ചുതോട് മാലിന്യമുക്തമാക്കിയത്…. ഒരുമയുടെ 33 അംഗങ്ങളും 11 കുട്ടികളും പങ്കെടുക്കുന്ന ശുചീകരണ യജ്ഞം രാവിലെ 6. 30ന് ആരംഭിച്ചു. ശുചീകരണ പ്രവർത്തനത്തിന് ഒരുമയുടെ പ്രസിഡണ്ട്

എൻ.ജി.ഒ. കോൺഫെഡറേഷന്റെ 50 ശതമാനം സമ്പത്തീക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായ് “വുമൺ ഓൺ വീൽസ്” എന്ന പദ്ധതിയിലൂടെ കോട്ടയം ജില്ല തല ഉദ്ഘാടനം ഞീഴൂരിൽ നടന്നു. ഒരുമ ചാരിറ്റബിൾ ആൻഡ്‌ അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഞീഴൂർ ലേ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഞീഴൂരിൽ നടന്ന ചടങ്ങിൽ 79 ആക്റ്റീവ സ്കൂട്ടറുകളുടെ വിതരണോ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ.കോൺഫെഡറേഷൻ ജില്ല പ്രസിഡൻ്റ് മാത്യു അധ്യക്ഷത വഹിച്ചു. ആറാം ഘട്ട ലാപ്ടോപ്പ്കളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വക്കേറ്റ് ഷോൺ ജോർജ് നിർവഹിച്ചു അർച്ചന വുമൺസ് സെന്റർ പ്രസിഡൻ്റ് ത്രേസ്യാമ്മ മാത്യു, ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി റവ. ഫാ. സജി മേത്താനത്ത്, ജില്ല പഞ്ചായത്തംഗം ഷോൺ ജോർജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധു മോൾ ജേക്കബ്, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ്, സിസ്റ്റർ ക്രിസ്റ്റി, ഫാ.ബിനോ ചാരിയൽ, പഞ്ചായത്തംഗങ്ങളായ ശരത് ശശി, കെ. ഡി.അശോക് കുമാർ, ബോബൻ മഞ്ഞളാമലയിൽ, വിജയകുമാർ, ജവഹർ മെമ്മോറിയൽ പ്രസിഡൻ്റ് പി.വി തങ്കമ്മ, അനന്ദവല്ലി, ഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് കെ.കെ.ജോസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ദേശിയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവരെയും അവരുടെ ഗുരുക്കൻമാരെയും, സാമൂഹിക പ്രവർത്തക രംഗത്ത് ചെറു പ്രായത്തിൽ മികവ് തെളിയിച്ച skps പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ലയ മരിയ ബിജുവിനെയും ആദരിച്ചു

എൻ.ജി.ഒ. കോൺഫെഡറേഷന്റെ 50 ശതമാനം സമ്പത്തീക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായ് “വുമൺ ഓൺ വീൽസ്” എന്ന പദ്ധതിയിലൂടെ കോട്ടയം ജില്ല തല ഉദ്ഘാടനം ഞീഴൂരിൽ നടന്നു. ഒരുമ ചാരിറ്റബിൾ ആൻഡ്‌ അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഞീഴൂർ ലേ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഞീഴൂരിൽ നടന്ന ചടങ്ങിൽ 79 ആക്റ്റീവ സ്കൂട്ടറുകളുടെ വിതരണോ ഉദ്ഘാടനം ചെയ്തു.

അന്നദാനം മഹാദാനം

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ അന്നദാനം മഹാദാനം പദ്ധതിയിൽ ഉൾപ്പെടുത്തി വൈക്കം, ഉഴവൂർ, കൂടല്ലൂർ, പാലാ ഹോസ്പിറ്റലുകളിൽ സുമനസ്സുകളുടെ സഹായത്താൽ ദിവസേന നടത്തി വരുന്ന ഭക്ഷണ വിതരണം വിഷു ദിനമായ ഇന്ന് പപ്പടം, പഴം, പായസത്തോടെ പൂർവാധികം ഭംഗിയായി നടത്തുവാൻ കഴിഞ്ഞു. ഡോ. കവിത പുൽപ്പാറയിൽ ഉഴവൂരിന്റെ സംഭാവനയാൽ വൈക്കം ഗവണ്മെന്റ് ഹോസ്പിറ്റലിൽ, നടത്തിയ അന്നദാനം ഡോ. ഷീബാ RMO, ഹെഡ് നേഴ്‌സ്

ചികിത്സാസഹായം നൽകി

ഇരുമ്പയം 1807ആം നമ്പർ SNDP ശാഖാ യോഗത്തിന്റെ പ്രഭാഷണ വേദിയിലേക് ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയെ SNDP ഭാരവാഹികൾ ക്ഷണിച്ചുകൊണ്ട് നിർദ്ധനാവസ്ഥയിൽ ഉള്ള 3 രോഗികൾക്ക് ചികിത്സാ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ.ഭാരവാഹികൾ ആയ ശ്രുതി സന്തോഷ്‌, സിൻജാ ഷാജി, എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും 3 പേർക്കുള്ള ചികിത്സാ സഹായം SNDP സെക്രട്ടറി കെ. എം

പാഠനോപകരണങ്ങളും ചികിത്സ സഹായ വിതരണവും നടത്തി.

ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ 2023-2024 സാമ്പത്തിക വർഷത്തെ പ്രഥമയോഗം ഒരുമയുടെ അങ്കണത്തിൽ അഡ്വ:മോൻസ് ജോസഫ് MLA ഉത്ഘാടനം ചെയ്യ്തു.2017 മുതൽ ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന ഒരുമ എല്ലാം വർഷവും നിർദ്ധനകുടുംബങ്ങളിലെ 200 ൽ പരം കുട്ടികൾക്ക് പാഠനോപകരണങ്ങൾ വിതരണം ചെയ്ത് വരുന്നതാണ്. യോഗത്തിൽ വെച്ച് 150 കുട്ടികൾക്ക് സ്കൂൾ ബാഗ്, കുട, നോട്ട് ബുക്ക്‌, ഇൻസ്‌ട്രേമെന്റ് ബോക്സ്‌