ലിഷാ സുധനനും മകളും അടച്ചുറപ്പുള്ള വീട്ടിലേക്ക് സ്വന്തമായി സ്ഥലമോ, വിടോ ഇല്ലാതിരുന്ന കുറവിലങ്ങാട് വയലാ ഇടച്ചേരിയിൽ വിധവയായ ലിഷാ സുധനനും, മകൾക്കും സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ഞീഴൂരിൽ പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ “സ്നേഹഭവനം” പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്ന ആറാമത്തെ വീടാണിത്. അസുഖബാധിതനായ സുധ ന ൻ വിട് നിർമ്മാണത്തിന്നിടയിലാണ് മരണപ്പെടുന്നത്. വീടിൻ്റെ താക്കോൽ ദാനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഒരുമ പ്രസിഡണ്ട് ജോസ് പ്രകാശ് കെ. കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഞീഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശരത് ശശി അദ്യക്ഷത വഹിച്ചു. കാളികാവ് സെന്റ്. സെബാസ്റ്റ്യൻ ചർച്ച് വികാരി റവ :ഫാ : ജോസഫ് പാണ്ടിയമാക്കൽ,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി രമ രാജു,കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിബു പോതംമാക്കിയിൽ, ഷിജോ എസ്. ആർ ശ്രീനിലയം, കാളികാവ്, ഞീഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബോബൻ മഞ്ഞളാമലയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു
Date:
May 12, 2024
സ്വന്തമായി സ്ഥലമോ, വിടോ ഇല്ലാതിരുന്ന കുറവിലങ്ങാട് വയലാ ഇടച്ചേരിയിൽ വിധവയായ ലിഷാ സുധനനും, മകൾക്കും സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ഞീഴൂരിൽ പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ “സ്നേഹഭവനം” പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്ന ആറാമത്തെ വീടാണിത്. അസുഖബാധിതനായ സുധ ന ൻ വിട് നിർമ്മാണത്തിന്നിടയിലാണ് മരണപ്പെടുന്നത്. വീടിൻ്റെ താക്കോൽ ദാനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഒരുമ പ്രസിഡണ്ട് ജോസ് പ്രകാശ് കെ. കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഞീഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശരത് ശശി അദ്യക്ഷത വഹിച്ചു. കാളികാവ് സെന്റ്. സെബാസ്റ്റ്യൻ ചർച്ച് വികാരി റവ :ഫാ : ജോസഫ് പാണ്ടിയമാക്കൽ,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി രമ രാജു,കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിബു പോതംമാക്കിയിൽ, ഷിജോ എസ്. ആർ ശ്രീനിലയം, കാളികാവ്, ഞീഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബോബൻ മഞ്ഞളാമലയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
