ഒരുമയുടെ കാരുണ്യ യാത്ര ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി 2024-2025 സാമ്പത്തിക വർഷത്തിൽ ആരംഭം കുറിച്ച പദ്ധതിയാണ് കാരുണ്യ യാത്ര.വിവിധ പഞ്ചായത്തുകളുടെ പ്രതിനിധികൾ,M L A തുടങ്ങിയവരുടെ ശുപാർശയിൽ ഒരുമയിൽ എത്തുന്ന സഹായ അപേക്ഷകൾ പരിഗണിച്ചുകൊണ്ട് ഒരുമയുടെ പ്രതിനിധികൾ ദുരിതം അനുഭവിക്കുന്ന വീടുകളിലേക്ക് സഹായഹസ്തത്തിനായി മാസത്തിൽ രണ്ടുപ്രാവശ്യം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന ജീവകാരുണ്യ യാത്രയുടെ ഭാഗമായി ഇന്ന് കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ പതിനെട്ടാം വാർഡ് മെമ്പർ, ശാന്തമ്മ രമേശന്റെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട് വെള്ളാശേരിയിൽ മുക്കിടിക്കാട്ടിൽ അപ്പു എം ആർ എന്ന ആളുടെ വീട്ടിലേക്കായിരുന്നു ഒരുമയുടെ കാരുണ്യ യാത്ര. അജ്ഞാത വാഹനം ഇടിച്ച് കാലിന് ഒടിവും മുറിവും സംഭവിച്ചു മാസങ്ങളായി കിടപ്പിലായ അപ്പു, പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റും മറ്റ് പണികൾ ചെയ്തും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങിയ കുടുംബത്തിന് പോറ്റിയിരുന്ന അപ്പു കിടപ്പിലായതോടെ വീട്ടിലെ അടുപ്പുകൾ തീ പുകയാതെ ആയി. അപ്പുവിന്റെ സംരക്ഷണം നടത്തേണ്ടതിനാൽ ഭാര്യയ്ക്ക് ഒരു ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥയും. 70 വർഷം പിന്നോട്ടുള്ള ജീവിതത്തെ ഓർമിപ്പിക്കുന്ന അപ്പുവിന്റെയും കുടുംബത്തിന്റെയും ജീവിതം. മണ്ണെണ്ണ വെളിച്ചത്തിന്റെയോ ടോർച്ചുകളുടെയോ വെളിച്ചത്തിൽ പാഠപുസ്തകങ്ങൾ പഠിക്കാൻ വിധിക്കപ്പെട്ട പ്ലസ് വണ്ണിനും ഏഴിലും പഠിക്കുന്ന രണ്ട് പെൺകുട്ടികൾ. വെള്ളം കിട്ടാക്കനി. പണിതീരാത്ത അടച്ചുറപ്പില്ലാത്ത ഒരു ഭവനം. ഒരുമയുടെ കാരുണ്യ യാത്രയിൽ ഇന്ന് കണ്ട അപ്പുവിന്റെയും കുടുംബത്തിന്റെയും ജീവിതം അഥി ദയനീയം. ഈ കുടുംബത്തെ സഹായിക്കാൻ ഒരുമയോടെ അഭ്യർത്ഥിച്ച ശാന്തമ്മ രമേശന്റെ തന്റെ ജനങ്ങളോടുള്ള കടപ്പാട് അഭിനന്ദനാർഹം തന്നെ.രണ്ട്കുട്ടികൾക്കും വേണ്ട മുഴുവൻ പഠനോപകരണങ്ങളും ചെറിയ ഒരു സഹായവും നൽകി
Date:
