
• മൂന്നാം ഘട്ട സ്കൂട്ടറുകളുടെയും രണ്ടാം ഘട്ട സ്കൂൾ കിറ്റുകളുടെയും വിതരണം നടന്നു. ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ NGO കോൺഫിഡറേഷന്റെ 50% സാമ്പത്തിക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായി നടപ്പിലാക്കുന്ന “വുമൺ ഓൺ വീൽസ്” പദ്ധതിയുടെ മൂന്നാംഘട്ട ഇരുചക്ര വാഹന വിതരണവും, രണ്ടാംഘട്ട സ്കൂൾ കിറ്റുകളുടെ വിതരണവും *ഒരുമ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഞീഴൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീ. ബോബൻ മഞ്ഞളാമലയിൽ, ശ്രീ. ശരത് ശശി എന്നിവർ ചേർന്ന് നിർവഹിച്ചു.യോഗത്തിന് ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ സ്വാഗതം ആശംസിച്ചു.വനിതകൾക്കായുള്ള 7 ആക്ടിവകളും,35 കുട്ടികൾക്ക് രണ്ടാം ഘട്ട പഠനോപകരണങ്ങളും,5 കിഡ്നി രോഗ ബാധിതർക്ക് ഡയാലിസിസ് കിറ്റുകളും വിതരണം ചെയിതു.ഒരുമ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, സുഷമ അജിപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777
Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780









