പാഠനോപകരണങ്ങളും ചികിത്സ സഹായ വിതരണവും നടത്തി.
Date:
May 29, 2023
ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ 2023-2024 സാമ്പത്തിക വർഷത്തെ പ്രഥമയോഗം ഒരുമയുടെ അങ്കണത്തിൽ അഡ്വ:മോൻസ് ജോസഫ് MLA ഉത്ഘാടനം ചെയ്യ്തു.2017 മുതൽ ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന ഒരുമ എല്ലാം വർഷവും നിർദ്ധനകുടുംബങ്ങളിലെ 200 ൽ പരം കുട്ടികൾക്ക് പാഠനോപകരണങ്ങൾ വിതരണം ചെയ്ത് വരുന്നതാണ്. യോഗത്തിൽ വെച്ച് 150 കുട്ടികൾക്ക് സ്കൂൾ ബാഗ്, കുട, നോട്ട് ബുക്ക്, ഇൻസ്‌ട്രേമെന്റ് ബോക്സ് മുതലായ എല്ലാം പാഠനോപകരണങ്ങളും വിതരണം ചെയ്യ്തു. ഒരുമ പൂർണ വിദ്യാഭ്യാസത്തിന് ഏറ്റെടുത്തിരിക്കുന്ന കുട്ടികളിൽ S.S. L. C പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ 5 കുട്ടികളും വിശ്വഭാരതി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ഉള്ള 12 കുട്ടികളും ഉൾപ്പെടെ 20 കുട്ടികളെ യോഗത്തിൽ മോൻസ് ജോസഫ് M. L. A അനുമോദോച്ചു.യോഗത്തിൽ കടുത്തുരുത്തി പട്ടർകാലായിൽ കേശവൻ ഉൾപ്പെടെ 15 രോഗികൾക്കു ചികിത്സാ സഹായ വിതരണം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് 18 ആം വാർഡ് മെമ്പർ ശാന്തമ്മ രമേശൻ, വാർഡ് മെമ്പർ ബോബൻ മഞ്ഞളാമല എന്നിവർ ചേർന്ന് നിർവഹിച്ചു. വാർഡ് മെമ്പർ ശരത് ശശി അധ്യക്ഷത നിർവഹിച്ച യോഗത്തിൽ ഒരുമയുടെ പ്രസിഡന്റ് ജോസപ്രകാശ് കെ. കെ സ്വാഗതം ആശംസിച്ചു.ശ്രീ: പി.എസ് വിജയൻ,(ഞീഴൂർ SNDP സെക്രട്ടറി )ശ്രീ : എം. പി വിജയകുമാർ(പ്രസി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഞീഴൂർ ), ശ്രീ :രഞ്ജിത് കെ. എ എന്നിവർ ആശംസകൾ അർപ്പിച്ചു.ഒരുമയുടെ ഭവന നിർമാണ പദ്ധതിയിൽ 4 ഭവനങ്ങൾ പൂർത്തീകരിക്കുകയും 5 -മത്തെ ഭവനം വര്ഷങ്ങളായി അസുഖബാധിതനായി ഹോസ്പിറ്റലിൽ കഴിയുന്ന സുധനൻ വയലായ്ക്ക് വേണ്ടി നിർമിച്ചുകൊണ്ടിരിക്കുകയുമാണ്.കൂടാതെ വൈക്കം, ഉഴവൂർ, കുറവിലങ്ങാട് എന്നിവിടങ്ങളിൽ മുടക്കം കൂടാതെ നിത്യേന ഭക്ഷണവിതരണവും നടത്തി വരുന്നു. നിദ്ധനവാസ്ഥയിൽ ഉള്ളവർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിലേക്കായി തയ്യൽ മെഷീനുകളുടെയും, കോഴികൂടുകളുടെയും വിതരണം ഉടനെ നടത്തുമെന്ന് ഒരുമ ഒരുമ പ്രവത്തകരായ ഷാജി അഖിൽ നിവാസ്, രഞ്ജിത് കെ. എ, ഷിജു കൊടിപറമ്പിൽ, ജോയ് മയിലംവേലിൽ, അസറു ദീൻ ഇല്ലിക്കൽ,ശ്രുതി സന്തോഷ്,ദിവ്യ ഷിജു, ബിജി സനീഷ്, സിൻജ ഷാജി എന്നിവർ അറിയിച്ചു.