ജൈവ കൃഷി
ജനതയെ കൃഷിയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും ജൈവ കൃഷിരീതിയിലുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ആവശ്യകത പ്രവർത്തികമാക്കുന്നതിനുമായി ഒരുമ പ്രവർത്തകർ പച്ചക്കറി കൃഷി നടത്തുകയും വിജയകരമായ തോതിൽ വിളവെടുപ്പ് നടത്തി ജൈവ കൃഷിയുടെ ഉത്തമമാതൃകയായി മാറുകയും ചെയ്‌തു.
ഒരുമ ജീവകാരുണ്യ ട്രാൻസ്പോർട്ടേഷൻ പദ്ധതി
സാമ്പത്തികമായി പിന്നോട് നില്കുന്നവരെയും അശരണരായവരെയും സഹായിക്കുന്നതിനായി ഉത്തമമായ ചികിത്സ സമയത്ത് കിട്ടുന്നതിന് ഒരു വാഹനം സമർപ്പിക്കുകയും അതുവഴി ഒരുമ ജീവകാരുണ്യ ട്രാൻസ്പോർട്ടേഷൻ പദ്ധതിക്കു തുടക്കമിടുകയും ചെയ്‌തു.
വീട് വെച്ച് നൽകുന്നു
2017 ലെ പ്രകൃതിക്ഷോഭത്തിൽ വീട് തകർന്ന ദിവാകരൻ്റെ ഒരു കുടുംബത്തിന് ഒരുമയുടെ പ്രാരംഭ പ്രവർത്തനങ്ങളിൽ ഏറ്റവും അഭിമാനകരമായ ഒന്നാണ്.
ദുരിതാശ്വാസ സഹായം
2018- ലെ പ്രളയം കേരളത്തെ ആകെ നടുക്കിയ ജനജീവിതം താറുമാറാക്കിയ വളരെയേറെ ജീവനും സ്വത്തിനും നാശം വരുത്തിയ ഒന്നായിരുന്നു. ഈ അവസരത്തിൽ ഒരുമ പ്രവർത്തകർ സന്നദ്ധസേവകരായി ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനമനുഷ്ഠിക്കുകയും പ്രളയബാധിതർക് ഭക്ഷണം, വസ്ത്രം എന്നിവ എത്തിക്കുന്നതിന് രാപ്പകലില്ലാതെ അധ്വാനിക്കുകയും ചെയ്‌തു.
കോവിഡ് മഹമാരി സാമാന്യജീവിതത്തെ ആകെ തകിടം മറിച്ച സാഹചര്യത്തിൽ ഒരുമ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനം പരമാവധി ആളുകൾക്ക് വിവിധ പ്രകാരത്തിലുള്ള സഹായമെത്തിക്കുന്നതിന് വലിയ തോതിൽ സഹായകരമായിട്ടുണ്ട്.ഭക്ഷണസാമഗ്രികളും മാസ്‌കും സാനിറ്റൈസറും ഉൾപ്പെടെ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സമയോചിതമായി എത്തിക്കുവാൻ ഒരുമയ്ക് സാധിച്ചു. പൊതുജന സമ്പർക്ക ഇടങ്ങളായ വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ, സ്കൂളുകൾ, പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും സൗജന്യമായി മാസ്‌ക്, സാനിറ്റൈസർ, ഫുട്ട് മിഷ്യൻ തുടങ്ങിയവ വിതരണം ചെയ്യാൻ സാധിച്ചു.
ഓൺലൈൻ പഠന സഹായം
കോവിഡിൻ്റെ അതിപ്രസരത്തിൽ സർക്കാർ നിർദ്ദേശാനുസരണം സ്ക്കൂൾ -കോളേജ് വിദ്യാർത്ഥികളുടെ പഠനരീതി ഓൺലൈനായി മാറിയതിലൂടെ T V മൊബൈൽഫോൺ എന്നിവ ഇല്ലാത്ത നിർദ്ധന കുടുംബങ്ങളിലെ 25 – ഓളം കുട്ടികൾക്ക് ഇവ നൽകി സഹായമെത്തിക്കുവാൻ കഴിഞ്ഞതും ഒരുമയുടെ പ്രവർത്തനമികവിൻ്റെ മറ്റൊരു ഉദാഹരണമാണ്.
കിറ്റുകൾ വിതരണം, സാമ്പത്തിക സഹായo
ഒരുമയുടെ പ്രവർത്തനരംഭത്തിൽ തന്നെ തുടക്കമിട്ട സൗജന്യ ഓണം / ക്രിസ്തുമസ് / വിഷു ഈസ്റ്റർ കിറ്റുകൾ എല്ലാ വർഷവും മുടങ്ങാതെ നടന്നുപോരുന്നു. കുറവിലങ്ങാട് ഗവഃ ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം നല്കുന്നതിനാവശ്യമായ അരിയും സാമ്പത്തിക സഹായവും കൃത്യമായി എല്ലാ മാസവും എത്തിച്ചു നൽകുന്നു. കുറവിലങ്ങാട് ഗവഃ ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം നല്കുന്നതിനാവശ്യമായ അരിയും സാമ്പത്തിക സഹായവും കൃത്യമായി എല്ലാ മാസവും എത്തിച്ചു നൽകുന്നു. ഒരുമയുടെ പ്രവർത്തനങ്ങളിൽ പ്രാമുഖ്യo നേടി നിൽക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ സാമ്പത്തിക ഞെരുക്കം നേരിടുന്ന മാറാരോഗികൾക്കും കിടപ്പുരോഗികൾക്കും ഒരാശ്വാസമാണ്. ഒരുമ പ്രവർത്തകർ സോപ്പ് വില്പനയിലൂടെ സമാഹരിക്കുന്ന തുക നീക്കിവച്ചാണ് 50 ലേറെ രോഗികൾക്ക് മാസം തോറും സാമ്പത്തികസഹായമെത്തിക്കുന്നതാണ്.
ഒരുപാട് ദൂരം മുൻപോട്ട് പോകേണ്ടതുണ്ട്
അതിനായി എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിച്ചുകൊണ്ട് …