Skip links

About

WHO WE ARE

ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രിക്കൾച്ചറൽ സൊസൈറ്റി

അവഗണിക്കപ്പെട്ടവരും അശരണരുമായ ജനവിഭാഗങ്ങളുടെ ഉന്നവനത്തിനായി പ്രവർത്തിക്കേണ്ടത് ഉച്ഛസ്ത രീയമായ ഒരു സമൂഹധർമ്മമാണ്  എന്ന തിരിച്ചറിവോടെ രോഗാവസ്ഥയിലുള്ള നിരാലംബരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി ഒരുകൂട്ടം സാമൂഹിക പ്രവർത്തകർ ശ്രീ. ജോസ്പ്രകാശ് കെ.കെ. യുടെ നേതൃത്വത്തിൽ ഒത്തുചേർന്ന് ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിക്ക് രൂപം കൊടുക്കുകയും 2017- മാണ്ട്  ഫെബ്രുവരി മാസം 15-ആം തീയതി തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രിയ ധർമ്മ സംഘങ്ങൾ രജിസ്ട്രാക്കൽ ആക്‌ട് 1955 അനുസരിച്ച് ക്രമനമ്പർ KTM/TC/61/2017 ആയി രജിസ്റ്റർ ചെയ്യുകയും 2017 മെയ്‌മാസം 26 ന് അന്നത്തെ കടുത്തുരുത്തി നിയോജകമണ്ഡലത്തിൻ്റെ ആദരണീയനായ എം.എൽ.എ അഡ്വ. മോൻസ് ജോസഫ് ഔദ്യോഗികമായി ഉദ്ഘടാനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ഈ സൊസൈറ്റി വിജയകരമായ രീതിയിൽ പ്രവർത്തിച്ചു വരികയാണെന്ന വസ്തുത അഭിമാനാർഹമായ നേട്ടമാണ്.

ജൈവ കൃഷി

ഒരുമ പ്രവർത്തകർ പച്ചക്കറി കൃഷി നടത്തുകയും വിജയകരമായ തോതിൽ വിളവെടുപ്പ് നടത്തി ജൈവ കൃഷിയുടെ ഉത്തമമാതൃകയായി മാറുകയും ചെയ്‌തു.

വീട് വെച്ചു നൽകുന്നു

പ്രകൃതിക്ഷോഭത്തിൽ വീട് തകർന്ന ദിവാകരൻ്റെ  കുടുംബത്തിന് ഒരു വീട്ഒ രുമയുടെ പ്രാരംഭ പ്രവർത്തനങ്ങളിൽ ഏറ്റവും അഭിമാനകരമായ ഒന്നാണ്.

അശരണരെ സഹായിക്കുന്നു

സാമ്പത്തികമായി പിന്നോട് നില്കുന്നവരെയും അശരണരായവരെയും സഹായിക്കുന്നു .

ട്രാൻസ്പോർട്ടേഷൻ പദ്ധതി

ഉത്തമമായ ചികിത്സ സമയത്ത് കിട്ടുന്നതിന് ഒരു വാഹനം സമർപ്പിക്കുകയും അതുവഴി ഒരുമ ജീവകാരുണ്യ ട്രാൻസ്പോർട്ടേഷൻ പദ്ധതിക്കു തുടക്കമിടുകയും ചെയ്‌തു.

ദുരിതാശ്വാസ സഹായം

ഒരുമ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനം പരമാവധി ആളുകൾക്ക് വിവിധ പ്രകാരത്തിലുള്ള സഹായമെത്തിക്കുന്നതിന് വലിയ തോതിൽ സഹായകരമായിട്ടുണ്ട്.

ടി വി , മൊബൈൽഫോൺ വിതരണം

സ്ക്കൂൾ -കോളേജ് വിദ്യാർത്ഥികളുടെ പഠനരീതി ഓൺലൈനായി മാറിയതിലൂടെ ടി വി,  മൊബൈൽഫോൺ എന്നിവ ഇല്ലാത്ത നിർദ്ധന കുടുംബങ്ങളിലെ 25 – ഓളം കുട്ടികൾക്ക് ഇവ നൽകി