ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ നടന്നുവരുന്ന അന്നദാനം മഹാദാനം എന്ന പദ്ധതി കൂടല്ലൂർ ഗവണ്മെന്റ് ആശുപത്രിയിലും ആരംഭിച്ചു
Date:
July 10, 2023
ഞീഴൂർ: ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ നടന്നുവരുന്ന അന്നദാനം മഹാദാനം എന്ന പദ്ധതി കൂടല്ലൂർ ഗവണ്മെന്റ് ആശുപത്രിയിലും ആരംഭിച്ചു. മെഡിക്കൽ ഓഫീസർ ഡോ.രേഖാ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അശോക് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. കൂടല്ലൂർ സെന്റ്. ജോസഫ് ചർച്ച് വികാരി റവ. ഫാ. സിറിയക് വടക്കേൽ, ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ.കെ, കൂടല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹേമാ രാജു, മെമ്പർ റ്റീന എബ്രഹാം, ആശുപത്ര നേഴ്സിംഗ് സൂപ്രണ്ട് ഷീനാ, പാലിയേറ്റീവ് നേഴ്‌സും ഫ്ലോറൻസ് നൈറ്റിൻഗേൾ അവാർഡ് ജേതാവുമായ ഷീലാ റാണി എന്നിവർ പ്രസംഗിച്ചു. ഒരുമയുടെ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, ജോയി മയിലം വേലിൽ, അസുറുദീൻ ഇല്ലിക്കൽ, പ്രസാദ് എം, ചന്ദ്ര മോഹന പണിക്കർ, കെ.പി.വിനോദ്, ശ്രുതി സന്തോഷ്, സിൻജ ഷാജി, ബിജി സനീഷ്, ദിവ്യബാബു, ജീന, ജോർജ് കദളിക്കാട്ടിൽ, രജീഷ് കൊടിപ്പറമ്പിൽ തുടങ്ങിയവർ നേത്യത്വം നൽകി.
കുറവിലങ്ങാട്, വൈക്കം, ഉഴവൂർ ആശുപത്രികളിലും ദിവസവും അന്നദാനം നൽകി വരുന്നു.
കൂടാതെ വഴിയോരങ്ങളിലും, ഒറ്റക്ക് താമസിക്കുന്ന നിരാലാംബർക്കും ഒരുമ ദിവസവും ഭക്ഷണം നൽകിവരുന്നു