Skip links

ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ മറക്കാനാവാത്ത രാത്രി…………

ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ മറക്കാനാവാത്ത രാത്രി…………


Date:
September 2, 2024

തിങ്കളാഴ്ച വൈകുന്നേരം ഏഴോടെ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിലേക്ക് ഒരു ഫോൺ കോൾ.മറുതലക്കൽ ഒരു പെൺകുട്ടി.
പ്രസവം കഴിഞ്ഞ് ഒരുമാസമായി വാടക വീട്ടിൽ പെൺകുട്ടി തൻ്റെ കുഞ്ഞിന് കൊടുക്കാൻ ഒന്നും ഇല്ലാതെ ആകെ വിഷമിക്കുകയാണന്നും, കുട്ടിക്ക് ശക്തിയായ പനിയാണ് മരുന്ന് വാങ്ങാൻ പോലാം ഒരു രുപ കൈയ്യിലില്ലാതെ വിഷമിക്കുകയാണന്ന് ഒരുമയിൽ അറിയിക്കുകയായിരുന്നു.
രാത്രിയായത് കൊണ്ട് അവരുടെ അടുക്കൽ പോകാൻ മടിച്ചെങ്കിലും പെൺകുട്ടിയുടെ ദയനീയത മനസ്സിലാക്കി രാത്രിയിൽ തന്നെ അവിടെ എത്തി. അവിടെ എത്തിയപ്പോഴാണ് അതിലും ദയനീയത മനസ്സിലായത്. തൻ്റെ 7 വയസ്സുകാരിയായ സഹോദരിയുടെ വിശപ്പിന് മുന്നിൽ തളർന്നിരിക്കുകയായിരുന്നു ആ പെൺകുട്ടി. വാഹന അപകടത്തിൽ പരിക്കേറ്റ് രണ്ടു കാലും ഒടിഞ്ഞ് കട്ടിലിൽ കിടക്കുന്ന ഭർത്താവ്,
സ്നേഹിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിൽ ഭർത്താവിൻ്റെ വീട്ടുകാർ ഉപേക്ഷിച്ചു, സ്വന്തം അച്ചനും ഉപേക്ഷിച്ച് വാടക വീട്ടിലായിരുന്നു താമസം, ഇതിനിടയിലാണ് ഭർത്താവിനെ തലയോലപ്പറമ്പിൽ വച്ച് വാഹനം ഇടിക്കുന്നത്. ഇടിച്ച വാഹനം നിർത്താതെ പോയി. കൈയ്യിലുണ്ടായിരുന്ന പണം മുഴുവനും ചികിത്സക്കായി ചിലവഴിച്ചു

എവിടെനിന്നോ ഒരുമയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച ഒരുമയെ വിളിച്ച പെൺകുട്ടി പറഞ്ഞ വാക്കുകളെ മറന്നു കളയാനോ അവഗണിക്കാനോ ഒരുമയ്ക്കു ആയില്ല.

അത്യാവശ്യം എല്ലാം ആഹാര സാധനങ്ങളും ഭക്ഷണവും എടുത്തു ഒരുമ പ്രവർത്തകർ ആ വീട്ടിൽ എത്തി. ആവശ്യം വസ്തുക്കൾ എല്ലാം താൽക്കാലിക ആവശ്യങ്ങൾക്കു നൽകി, കുട്ടിക്ക് മരുന്നും മറ്റും വാങ്ങാൻ സഹായവും നൽകി ആ ക്യടുംബത്തിന്റെ ആവശ്യങ്ങൾ വീണ്ടും നിറവേറ്റും എന്ന് ഉറപ്പ് നൽകിയാണ് ഒരുമ പ്രസിഡന്റ്‌ ജോസപ്രകാശ് കെ കെ ഭാരവാഹികളു0 മടങ്ങിയത്.