കുടിവെള്ള വിതരണവുമായി ഒരുമ
Date:
April 17, 2024
കൊടും വരൾച്ചയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന ഞീഴൂർ പഞ്ചായത്തിലെ പത്താം വാർഡിൽ ചിറനിരപ്പ് ഭാഗത്തുള്ള 16 കുടുംബങ്ങൾ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയെ സമീപിച്ച് കുടിവെള്ളം എത്തിച്ചു നൽകണമെന്ന അഭ്യർത്ഥന മാനിച്ച് ആഴ്ചയിൽ രണ്ടുദിവസം പ്രതിഫലം ഇല്ലാതെ കുടിവെള്ളം എത്തിച്ചു നൽകാൻ സൊസൈറ്റി തീരുമാനിക്കുകയും, ഇന്ന് രാവിലെ 10 മണി മുതൽ 12.30 വരെ വീടുകളിലും, അംഗൻവാടിയിലും കുടിവെള്ള വിതരണം നടത്തി. വേനൽ ചൂട് അസഹ്യമായപ്പോൾ ഒരു മാസമായി പൊതുജനങ്ങൾക്കായി തണ്ണിമത്തൻ ജൂസ്, മോരുംവെള്ളം എന്നിവയും ഒരുമ വിതരണം ചെയ്തു വന്നിരുന്നു. കുടിവെള്ളത്തിന്റെ വിതരണം ആഴ്ചയിൽ രണ്ടു ദിവസം നടത്തുമെന്നു ഒരുമയുടെ പ്രസിഡന്റ് ജോസപ്രകാശ് കെ.കെ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്,സിൻജാ ഷാജി, സലിമോൻ പയ്യപ്പള്ളി, വിനോദ് കെ.പി, റീന ജോണി എന്നിവർ അറിയിച്ചു.