Skip links

അന്നദാനം മഹാദാനം

അന്നദാനം മഹാദാനം


Date:
April 14, 2024

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ അന്നദാനം മഹാദാനം പദ്ധതിയിൽ ഉൾപ്പെടുത്തി വൈക്കം, ഉഴവൂർ, കൂടല്ലൂർ, പാലാ ഹോസ്പിറ്റലുകളിൽ സുമനസ്സുകളുടെ സഹായത്താൽ ദിവസേന നടത്തി വരുന്ന ഭക്ഷണ വിതരണം വിഷു ദിനമായ ഇന്ന് പപ്പടം, പഴം, പായസത്തോടെ പൂർവാധികം ഭംഗിയായി നടത്തുവാൻ കഴിഞ്ഞു. ഡോ. കവിത പുൽപ്പാറയിൽ ഉഴവൂരിന്റെ സംഭാവനയാൽ വൈക്കം ഗവണ്മെന്റ് ഹോസ്പിറ്റലിൽ, നടത്തിയ അന്നദാനം ഡോ. ഷീബാ RMO, ഹെഡ് നേഴ്‌സ് മറിയം എന്നിവർ ചേർന്ന് വിതരണം നടത്തി. ഉഴവൂർ ഹോസ്പിറ്റലിൽ നേഴ്‌സ്മാരുടെ നേതൃത്വത്തിലും ഭക്ഷണം വിളമ്പി.കൂടല്ലൂർ പാലാ ഹോസ്പിറ്റലുകളിൽ സിസ്റ്റർ ഷൈനി മാങ്കുടിയിൽ കിടങ്ങുരിന്റെ സംഭാവനയാലും ഭക്ഷണവിതരണം നടത്തി…..

ഒരുമയുടെ അന്നദാനം മഹാദാനം പദ്ധതിയിൽ പങ്കുചേർന്ന ഡോ. കവിതക്കും സിസ്റ്റർ. ഷൈനിക്കും ഒരുമയുടെയും ഹോസ്പിറ്റലുകളിലെ രോഗികളുടെയും കൂട്ടിരിപ്പ് കാരുടെയും നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം വീണ്ടും ഏവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്