
എൻ.ജി.ഒ. കോൺഫെഡറേഷന്റെ 50 ശതമാനം സമ്പത്തീക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായ് “വുമൺ ഓൺ വീൽസ്” എന്ന പദ്ധതിയിലൂടെ കോട്ടയം ജില്ല തല ഉദ്ഘാടനം ഞീഴൂരിൽ നടന്നു. ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഞീഴൂർ ലേ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഞീഴൂരിൽ നടന്ന ചടങ്ങിൽ 79 ആക്റ്റീവ സ്കൂട്ടറുകളുടെ വിതരണോ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ.കോൺഫെഡറേഷൻ ജില്ല പ്രസിഡൻ്റ് മാത്യു അധ്യക്ഷത വഹിച്ചു. ആറാം ഘട്ട ലാപ്ടോപ്പ്കളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ഷോൺ ജോർജ് നിർവഹിച്ചു അർച്ചന വുമൺസ് സെന്റർ പ്രസിഡൻ്റ് ത്രേസ്യാമ്മ മാത്യു, ഞീഴൂർ ഉണ്ണിമിശിഹാ പള്ളി വികാരി റവ. ഫാ. സജി മേത്താനത്ത്, ജില്ല പഞ്ചായത്തംഗം ഷോൺ ജോർജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധു മോൾ ജേക്കബ്, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ്, സിസ്റ്റർ ക്രിസ്റ്റി, ഫാ.ബിനോ ചാരിയൽ, പഞ്ചായത്തംഗങ്ങളായ ശരത് ശശി, കെ. ഡി.അശോക് കുമാർ, ബോബൻ മഞ്ഞളാമലയിൽ, വിജയകുമാർ, ജവഹർ മെമ്മോറിയൽ പ്രസിഡൻ്റ് പി.വി തങ്കമ്മ, അനന്ദവല്ലി, ഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് കെ.കെ.ജോസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ദേശിയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവരെയും അവരുടെ ഗുരുക്കൻമാരെയും, സാമൂഹിക പ്രവർത്തക രംഗത്ത് ചെറു പ്രായത്തിൽ മികവ് തെളിയിച്ച skps പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ലയ മരിയ ബിജുവിനെയും ആദരിച്ചു
Warning: Undefined array key "enable_gallery" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1777
Warning: Undefined array key "enable_ext" in /home/orumach/public_html/wp-content/plugins/ave-core/shortcodes/portfolio-listing/liquid-portfolio-listing.php on line 1780