ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രിക്കൾച്ചറൽ സൊസൈറ്റി
അവഗണിക്കപ്പെട്ടവരും അശരണരുമായ ജനവിഭാഗങ്ങളുടെ ഉന്നവനത്തിനായി പ്രവർത്തിക്കേണ്ടത് ഉച്ഛസ്തരീയമായ ഒരു സമൂഹധർമ്മമാണ് എന്ന തിരിച്ചറിവോടെ രോഗാവസ്ഥയിലുള്ള നിരാലംബരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി ഒരുകൂട്ടം സാമൂഹിക പ്രവർത്തകർ ശ്രീ. ജോസ്പ്രകാശ് കെ. കെ യുടെ നേതൃത്വത്തിൽ ഒത്തുചേർന്ന് ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിക്ക് രൂപം കൊടുക്കുകയും 2017 – മാണ്ട് ഫെബ്രുവരി മാസം 15 – ആം തീയതി തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രിയ ധർമ്മ സംഘങ്ങൾ രജിസ്ട്രാക്കൽ ആക്‌ട് 1955 അനുസരിച്ച് ക്രമനമ്പർ KTM/TC/61/2017 ആയി രജിസ്റ്റർ ചെയ്യുകയും 2017 മെയ്‌മാസം 26ന് അന്നത്തെ കടുത്തുരുത്തി നിയോജകമണ്ഡലത്തിൻ്റെ ആദരണീയനായ എം.എൽ.എ അഡ്വ. മോൻസ് ജോസഫ് ഔദ്യോഗികമായി ഉദ്ഘടാനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ഈ സൊസൈറ്റി വിജയകരമായ രീതിയിൽ പ്രവർത്തിച്ചു വരികയാണെന്ന വസ്തുത അഭിമാനാർഹമായ നേട്ടമാണ്.
View our latest activities
ജൈവ കൃഷി
ജനതയെ കൃഷിയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും ജൈവ കൃഷിരീതിയിലുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ആവശ്യകത പ്രവർത്തികമാക്കുന്നതിനുമായി ഒരുമ പ്രവർത്തകർ പച്ചക്കറി കൃഷി നടത്തുകയും വിജയകരമായ തോതിൽ വിളവെടുപ്പ് നടത്തി ജൈവ കൃഷിയുടെ ഉത്തമമാതൃകയായി മാറുകയും ചെയ്‌തു.
Spread Love
ജീവകാരുണ്യ പദ്ധതി
ഒരുമയുടെ പ്രവർത്തനങ്ങളിൽ പ്രാമുഖ്യo നേടി നിൽക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ സാമ്പത്തിക ഞെരുക്കം നേരിടുന്ന മാറാരോഗികൾക്കും കിടപ്പുരോഗികൾക്കും ഒരാശ്വാസമാണ്. ഒരുമ പ്രവർത്തകർ സോപ്പ് വില്പനയിലൂടെ സമാഹരിക്കുന്ന തുക നീക്കിവച്ചാണ് 50 ലേറെ രോഗികൾക്ക് മാസം തോറും സാമ്പത്തികസഹായമെത്തിക്കുന്നതാണ്.
ഒരുമയുടെ പ്രത്യേകത ..,
അഞ്ചു വർഷത്തെ കുറ്റമറ്റ ജീവകാരുണ്യ പ്രവർത്തനത്തിന്റെയും കറപുരളാത്ത കണക്കുകളും ,അവതരണവും കൊണ്ട് ഈ സൊസൈറ്റി 12 A/80G എന്നിവ കരസ്ഥമാക്കുകയും ഈ സൊസൈറ്റിയിലേക് നിങ്ങൾ നൽകുന്ന സംഭാവനകൾ income tax act 1961 80G പ്രകാരം tax excemption ഉണ്ടായിരിക്കുന്നതാണ്
PAN : AAAB00772B
12 AB : AAAB00772BE 2021
80 G : AAAB00772BF20220
ബാല / യൂത്ത് / മഹിളായൂണിറ്റുകൾ
സൗജന്യമായി ദിനപത്രം എത്തിക്കുന്നു.
വിദ്യാഭ്യാത്തിന്റെ പൂർണചെലവ്
ഇനിയും ഒരുപാട് ദൂരം മുൻപോട്ട് പോകേണ്ടതുണ്ട്...
സഞ്ചാരയോഗ്യമായ ഒരു വഴിയില്ലാതെ വർഷങ്ങളായി മാന്താട്ടുകുന്നിൽ കഴിഞ്ഞിരുന്ന 23 കുടുംബങ്ങൾക് ഒരുമയുടെ നേതൃത്വത്തിൽ വഴിവെട്ടി നൽകാനായത് ഏറ്റവും അഭിമാനകരമായ നേട്ടമാണ്.നന്മയുടെ മാർഗത്തിൽ ഇനിയും ഒരുപാട് ദൂരം മുൻപോട്ട് പോകേണ്ടതുണ്ട്. അതിനായി എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിച്ചുകൊണ്ട് …